കോഴിക്കോട്: കുറ്റ്യാടിപുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പോലീസ്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു നവ ദമ്പതിമാർ. അതിനിടെ ഭാര്യ കനിക കാൽ വഴുതി പുഴയിലേക്ക് വീണു. കനികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെജിൻ ഒഴിക്കിൽപ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പോലീസ്് വ്യക്തമാക്കി.

റെജിന്റെ ജീവനെടുത്ത കുറ്റ്യാടി പുഴയിൽ മറഞ്ഞിരിക്കുന്ന ചുഴി അതീവ അപകടകാരിയെന്ന് നാട്ടുകാർ പറയുന്നു. പുഴയിൽ മരണ ചുഴി ഒളിഞ്ഞിരിക്കുന്നുണ്ടെന്നും നാട്ടുകാരുടേയും വിനോദ സഞ്ചാരികളുടേയും അടക്കം നിരവധിപേരുടെ ജീവനെടുത്ത പുഴയാണിതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിൻലാൽ ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കനിക ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ മാസം 14ാം തീയതിയായിരുന്നു റെജിലിന്റേയും കനികയുടേയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *