വടക്കഞ്ചേരി: പരിശുദ്ധ റമളാന്റെ ഭാഗമായി വടക്കഞ്ചേരി മര്‍ഹമ സക്കാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജുമാ നമസ്‌കാരത്തിനുശേഷം ടൗണ്‍ ജുമാമസ്ജിദില്‍ ആറുനിര്‍ധനരും നിരലാംബരുമായ കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമെന്നോണം ആടുകളെ വിതരണം ചെയ്തു.

പ്രസിഡന്റ് വി.എം.സെയ്തുമുഹമ്മദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ഇമാം അബൂബക്കര്‍ വിതരണം നിര്‍വഹിച്ചു. സെക്രട്ടറി സി.എസ്.ഉസ്മാന്‍ സ്വാഗതവും അബ്ദുള്‍കലാം നന്ദിയും പറഞ്ഞു. തുടര്‍സക്കാത്ത് വിഹിതം നല്‍കുന്നതിനു 9847 757 347 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *