നടിയെ പീഡിപ്പിച്ച കേസ്: വിജയ്ബാബുവിനെ നാട്ടിലെത്തിക്കാൻ  കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നു പിന്തുണ ലഭിച്ചില്ല !

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ്ബാബുവിനെ നാട്ടിലെത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി നാടുകടത്താനുള്ള നീക്കം നടത്തേണ്ടതു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ്. ഈ കേസിൽ ഇന്റർപോളിന്റെ സഹകരണത്തോടെ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ഔദ്യോഗിക നടപടികൾ കേരള പൊലീസ് പൂർത്തിയാക്കിയെങ്കിലും അതിനുള്ള പിന്തുണ കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നു ലഭിച്ചില്ലെന്നു  മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയുന്നു.

നാളെ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ വിധി അനുകൂലമായാൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ നേരിട്ടു ഹാജരാകാനാണു വിജയ്ബാബുവിന്റെ നീക്കം. അതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം. നേരിട്ടു ഹാജരാകാൻ 19 വരെയാണു വിജയ്ബാബു കൊച്ചി സിറ്റി പൊലീസിനോടു സാവകാശം ചോദിച്ചിരിക്കുന്നത്. അതുവരെ ബിസിനസ് ടൂറിലാണെന്നാണു വിജയ്ബാബു അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *