കോഴിക്കോട്∙ അമിത അളവിൽ ഗുളിക കഴിച്ച നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതി എന്ന 29-കാരിയാണ് മരിച്ചത്.അവശനിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് യുവതിയുടെ മരണം.

അതേസമയം, അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച്‌ പിതാവ് പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോള്‍ രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്. അമ്മ: ഷീല. സഹോദരന്‍: അശ്വിന്‍.

Leave a Reply

Your email address will not be published. Required fields are marked *