കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒരു വിഭാഗത്തിൽ പെട്ടവർ മാത്രം അല്ല ഇത്തരം പ്രവർത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സമാനമായ അഭിപ്രായം എസ്.എൻ.ഡി.പി യോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കുവെച്ചിരുന്നു.

കേരളത്തിൽ ലവ് ജിഹാദ് ഉണ്ട്. കുടുംബത്തോടെ മതപരിവർത്തനം നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആയിരക്കണക്കിന് മതപരിവർത്തനം ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു. ചില സംസ്ഥാനങ്ങളിലെല്ലാം മതപരിവർത്തനം നടത്തി ഒറ്റ മതം ആക്കിയ സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *