കനത്ത മഴയും കാറ്റും; ഡൽഹിയിൽ 100 വിമാനങ്ങൾ വൈകി, 20 എണ്ണം വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ കാരണം ഡൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണി വരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളിൽ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. രണ്ട് വിമാനങ്ങൾ ലക്നൗ അമൃത്‌സർ എന്നിവിടങ്ങളിലേക്കും അഹ്മദാബാദ്, മുംബൈ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ വീതവും വഴിതിരിച്ചുവിട്ടു.

മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശിയതെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ കനത്ത കാറ്റിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *