സംസ്ഥാനത്ത് വീണ്ടും കൊറോണ പിടിമുറുക്കുന്നു; പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു; അഞ്ച് മരണം

സംസ്ഥാനത്ത് കൊറോണ കേസുകളിൽ വൻ വർദ്ധന. ഇന്ന് മാത്രം 1161 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏഴ് ശതമാനത്തിന് മുകളിലാണ് ടിപിആർ. 677 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ് 365 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും കൊറോണ കേസുകൾ ഉയരുന്നുണ്ട്.മാർച്ച് പതിനഞ്ചിന് ശേഷം ആദ്യമായാണ് കൊറോണ കേസുകൾ ആയിരം കടക്കുന്നത്.കേസുകൾ കൂടുന്നത് ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലകൾക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *