കൊച്ചി : നഗരത്തിൽ സ്വകാര്യ ബസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേർന്നു പോകണം. ഓവർ ടേക്കിങ് പാടില്ല. വേഗം നിയന്ത്രിക്കണം. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കാൻ ഹൈക്കോടതി നിർദേശിച്ചു.

കൊച്ചി നഗരത്തിൽ സ്വകാര്യബസുകൾ ഹോൺ മുഴക്കുന്നതു നിരോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉത്തരവിറക്കാൻ പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും ഹൈക്കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *