കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പൊള്ളലേറ്റ് ആശുപത്രിയിൽ. സിനിമ ചിത്രീകരണത്തിനിടെയാണ് നടന് അപകടം സംഭവിച്ചത്. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ സെറ്റിൽ തിളച്ച എണ്ണ കൈകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. നടനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കുമെന്നും വിവരമുണ്ട്.

‘വെടിക്കെട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.

Leave a Reply

Your email address will not be published. Required fields are marked *