യാത്രയ്ക്കിടെ ഹൃദയാഘാതം; മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ‌ അന്തരിച്ചു

തിരുവനന്തപുരം ∙ ചടയമംഗലം മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ( Former MLA Prayar Gopalakrishnan Passes Away )  2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്  മുൻ പ്രസിഡന്റാണ്. മുൻ അധ്യാപിക എസ്.സുധർമ്മയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണൻ എന്നിവർ മക്കളാണ്.

കൃഷ്ണൻനായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ൽ പ്രയാറിൽ ജനനം. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്എൻ‌ കോളജ് യൂണിയൻ ചെയർമാനായിരുന്നു. മിൽക്ക്  സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതൽ ദീർഘകാലം മിൽമ ചെയർമാനായിരുന്നു. നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ അംഗമായും പ്രവർത്തിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *