തിരുവനന്തപുരം: ഹ്രസ്വചിത്ര സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര (54) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ദിര ഒരുക്കിയ ഹ്രസ്വചിത്രമായ ‘കഥാര്‍സിസ്’ ഏറെ പ്രശംസ നേടിയിരുന്നു. ഈ ചിത്രം മനുഷ്യത്വ ഹീനമായ കൊലപാതകങ്ങള്‍ എങ്ങനെയാണ് നിരവധി കുടുംബങ്ങളെ അനാഥമാക്കിയത് എന്നതിനെപ്പറ്റി ഒരു അന്വേഷണമാണ്. നാഷ്ണല്‍ ഡോക്കുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നേടിയിട്ടുള്ള ചിത്രമാണിത്.

ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായും ബീനാ പോളിന്റെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ദിര കഴിഞ്ഞ 20 വര്‍ഷമായി ഡോക്യുമെന്ററി മേഖലയില്‍ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *