മനാമ : ബഹ്‌റൈന്‍ കിരീടീവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുട ഭാര്യ ഷെയ്ഖ ഹാല ബിന്‍ത് ദാജി അല്‍ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു അന്ത്യം. രാജകുമാരന്‍ ഇസ്സാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മാതാവാണ് ഷെയ്ഖ ഹാല.2003ല്‍ ബാലപീഡനത്തിനെതിരെ പരിപാടി സംഘടിപ്പിച്ച് ഷെയ്ഖ ഹാല ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

യുഎഇ ഭരണാധികാരികള്‍ ഷെയ്ഖ ഹാല യുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ഇസ്സാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനടക്കം നാല് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *