നാദാപുരം പേരോട് കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപിച്ചു. നഹീമ എന്ന വിദ്യാർഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

https://mykerala.co.in/listings

നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്‌നാസ് എന്നയാളാണ് പെൺകുട്ടിയെ വെട്ടിയത്. ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ കൊടുവാൾ ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കാണു വെട്ടിയത്. പ്രണയ നൈരാശ്യമാണ് ഇത്തരമൊരു അതിക്രമത്തിനു പ്രേരിപ്പിച്ചതെന്ന് റഫ്നാസ് പിന്നീട് പൊലീസിനോടു വെളിപ്പെടുത്തി.

ആക്രമണം നടത്തിയ റഫ്നാസിനെ കൈ ഞരമ്പു മുറിച്ച നിലയിൽ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നൽകിയ ശേഷമാണ് കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *