സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ് (796). തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികള്‍ രണ്ടായിരം കടക്കുന്നത് .

രാജ്യത്തും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വന്‍ വർധനവാണുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികൾ 38% വർധിച്ചു. 24 മണിക്കൂറിനിടെ 7240 പേർക്ക് രോഗം സ്ഥിരികരിച്ചു. 8 മരണവും റിപ്പോർട്ട് ചെയ്തു. മാർച്ച് ഒന്നിന് ശേഷമുള്ള ഉയർന്ന പ്രതിദിന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13% ആയി വർധിച്ചു. കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഡൽഹി, കർണാടക,ഹരിയാന സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *