രക്ത ദാന ദിനാചരണം വിവിധ AIMI ബ്രാഞ്ചുകളിൽ ആചരിച്ചു

കോഴിക്കോട് : ലോക രക്ത ദാന ദിനമായ ഇന്ന് All India Medical Institute (AIMI) ന്റെ വിവിധ ബ്രാഞ്ചുകളിൽ വിപുലമായി ആചരിച്ചു.പുതിയ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. മിസ്ന അധ്യക്ഷത വഹിച്ചു. ശാലിനി, ജിത്തു, ശ്രീദേവി, അനശ്വര, അതുല്യ എന്നിവർ ആശംസകൾ അറിയിച്ചു.കൂടാതെ എടവണ്ണപ്പാറ AIMI ബ്രാഞ്ചിൽ ബോധവൽക്കരണ ക്ലാസും, പോസ്റ്റർ നിർമ്മാണവും, പ്ലക്കാർഡ് പ്രദർശനവും സംഘടിപ്പിച്ചു. പരിപാടികൾ പ്രിൻസിപ്പൾ ഇൻ ചാർജ് ജംഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഫായിസ്, റൗഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു.മറ്റുള്ള ബ്രാഞ്ചുകളിലും സമാനമായ രീതിയിൽ ലോക രക്ത ദാന ദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *