നാഷ്ണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയതേക്കുമെന്ന് സൂചന. തുടർച്ചായായ മൂന്നാം ദിവസവും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് അറസ്റ്റുമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.രാഹുൽ ഗാന്ധി രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ രണ്ടു ദിവസത്തോളമായി നടന്ന ചോദ്യം ചെയ്യലിൽ രാഹുലിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഇഡി കുറ്റപ്പെടുത്തിയിരുന്നു.അതേസമയം ചോദ്യം ചെയ്യലിന് മുന്നോടിയാി രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക വദ്രയുടെ വസതിയിലെത്തിച്ചേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *