പേരാമ്പ്ര വാല്യക്കോട് സിപിഎം ടൗൺ ബ്രാഞ്ച് കമ്മറ്റി പാര്‍ട്ടി ഓഫിസിനു തീയിട്ടു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ച സിപിഎം പ്രതിഷേധ പ്രകടനം നടത്തി. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയിൽ നേരത്തെ കോൺഗ്രസ്-സിപിഎം സംഘർഷമുണ്ടായിരുന്നു.

വഴിയാത്രക്കാരാണ് ഓഫിസ് കത്തുന്നതു കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെ കോൺഗ്രസും സിപിഎമ്മും തമ്മിൽ മേഖലയിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ ആക്രമണമെന്നാണ് സിപിഎം ആരോപിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *