മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ ലോക കേരള സഭ ഉദ്ഘാടനത്തിൽ പങ്കെടുക്കുക്കില്ല. അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്ന് നിശാഗന്ധിയിലാണ് ഉദ്ഘാനച്ചടങ്ങ്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ലോക കേരളസഭ 18 വരെയാണ് നടക്കുന്നത്.

ലോക കേരള സഭയിൽ യുഡിഎഫും പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ പ്രവാസി പ്രതിനിധികളെ വിലക്കില്ലെന്നു നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *