മന്ത്രി വീണാ ജോർജിന്റെ  അശ്ലീല വിഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ലൈംഗിക വിഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാർ അറസ്റ്റിൽ. മന്ത്രി വീണാ ജോർജിന്റെ വ്യാജ വിഡിയോ നിർമിക്കുന്നതിനു നിർബന്ധിച്ചെന്നും നിഷേധിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് നന്ദകുമാറിന്റെ മുൻ ജീവനക്കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിൽ, എറണാകുളം കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റു ചെയ്യുയായിരുന്നു.

നേരത്തെ, മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയതിൽ തനിക്കു പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് നന്ദകുമാർ കഴിഞ്ഞയാഴ്ച വാർത്താസമ്മേളനം നടത്തിയിരുന്നു. നന്ദകുമാറും പി.സി.ജോർജുമാണ് സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണങ്ങൾക്കു പിന്നിലെന്ന മൊഴി നിഷേധിച്ചായിരുന്നു വാർത്താസമ്മേളനം.

പരാതിക്കാരിയായ യുവതിക്കും സഹപ്രവർത്തകനായിരുന്ന മറ്റൊരു യുവാവിനും എതിരെയും നന്ദകുമാർ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്തു പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇവരുടെ പരാതിയിൽ പൊലീസ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *