ബാഗ്ദാദ്: ഇറാക്കിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബാഗ്ദാദിലെ അല്‍ റുസഫ ജില്ലയിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. വോട്ടിംഗ് മെഷീനിലെ ക്രമക്കേടിനെ തുടര്‍ന്നു വീണ്ടും വോട്ടെണ്ണാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം.

ചില ബാലറ്റ് ബോക്‌സുകള്‍ മാത്രമാണ് കത്തിനശിച്ചത്. ഭൂരിഭാഗം ബാലറ്റ് പെട്ടികളും സുരക്ഷിതമാണെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ തീപിടിത്തം കരുതിക്കൂട്ടി നടത്തിയതാണോ എന്ന കാര്യവും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *