കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളെ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം പടന്നമാക്കല്‍ വീട്ടില്‍ പ്രേമചന്ദ്രന്റെ മകന്‍ ബിബിന്‍ (23), രാജാക്കാട് സ്വദേശി സുജേഷ് (25) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 1.50ന് വൈറ്റില യമഹ ഷോറൂമിന് മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഇവര്‍ മൂന്നുപേരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *