അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ഗസ്‌നി പ്രവിശ്യയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ആരിഫ് നൂറി പറഞ്ഞു. താലിബാനാണ് ബോംബ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

തീവ്രവാദികള്‍ സുരക്ഷാ സേനയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിലും ബോംബ് സ്‌ഫോടനങ്ങളില്‍ ഭൂരിഭാഗവും നിരപരാധികളാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞദിവസം ഗസ്‌നിയില്‍ മൂന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരും 10 താലിബാന്‍ തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *