ഹുവായിയുടെ പുതിയ വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ‘ ഫ്രീബഡ്‌സ് ‘ എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌ഫോണ്‍ ഹുവായിയുടെ പുതിയ മോഡലായ P20 യ്‌ക്കൊപ്പമാണ് പുറത്തിറക്കിയത്. ആപ്പിള്‍ എയര്‍പോഡിനു സമാനമായ ഹെഡ്‌ഫോണാണ് ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ഹെഡ്‌ഫോണ്‍ ലഭ്യമാകും.

ആപ്പിള്‍ എയര്‍പോഡിലേത് പോലെ നോയിസ് ഐസൊലേഷന്‍ സംവിധാനം ഫ്രീബഡ്‌സില്‍ സജ്ജീകരിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ സിലിക്കണ്‍ ആവരണമുള്ള ടിപ്‌സ് ഉണ്ട്. ഫ്രീബഡ്‌സ് ഹെഡ്‌ഫോണിന്റെ സ്‌റ്റെമ്മിന് എയര്‍പോഡിലേതിനെക്കാല്‍ അല്‍പ്പം നീളം കൂടുതലാണ്. തിരശ്ചീനമായാണ് ഫ്രീബഡ്‌സ് വയ്‌ക്കേണ്ടതെന്ന പ്രത്യേകതയുമുണ്ട്. 10 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *