പാലക്കാട് പതിമൂന്നുകാരി പ്രസവിച്ചു; പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ

13 വയസ്സുകാരി പ്രസവിച്ച കേസിൽ 16 വയസ്സുകാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. കഴിഞ്ഞ മേയിലാണു പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്തിരുന്നു. ആക്രിസാധനങ്ങൾ വാങ്ങാൻ എത്തിയവർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു പൊലീസിനു ബന്ധുക്കൾ നൽകിയ വിവരം. പൊലീസ് നടത്തിയ അന്വേഷണത്തിലാണു സഹോദരൻ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *