Muslim Spiritual Leader, 35, Shot Dead In Maharashtra’s Nashik

മുംബൈ :  അഫ്ഗാൻ ബന്ധമുള്ള മുസ്‍ലിം ആത്മീയ നേതാവ് മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടു. ഖ്വാജ സയ്യദ് ചിസ്തി (35) ആണ് നാസിക് ജില്ലയിലെ യോള നഗരത്തിൽ കൊല്ലപ്പെട്ടത്. അജ്ഞാതരായ നാലംഗ സംഘം ചിസ്തിക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് എന്താണു പ്രേരണയെന്നു വ്യക്തമല്ലെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മുംബയിൽനിന്ന് 200 കി.മീ അകലെ യോള നഗരത്തിലെ എംഐഡിസി പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ‘സൂഫി ബാബ’ എന്നാണു ചിസ്തി അറിയപ്പെടുന്നത്. നെറ്റിയിൽ വെടിയേറ്റ ചിസ്തി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഫ്ഗാനിസ്ഥാൻ പൗരനാണു സൂഫി ബാബ. വെടിവയ്പിനു പിന്നാലെ ഇദ്ദേഹത്തിന്റെ എസ്‌യുവി ആക്രമികൾ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *