ഉടുമ്പൻചോല: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ ആദിവാസിയുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്.

ബൈസൺവാലി ഒറ്റമരം കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം ലഭിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്രനുൾപ്പെടെയുള്ള നാലംഗ സംഘം നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം കണ്ടെത്തുവാൻ പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *