കിടക്കയിൽ മൂത്രം ഒഴിച്ചതിനു ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ത്രീ പൊള്ളലേൽപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഒന്‍പതു വയസ്സുകാരിയെ ഇവർ അടുത്ത ബന്ധുവിൽനിന്നു ദത്തെടുത്തതാണ്. അമ്മയായ നാൽപ്പതുകാരിക്കെതിരെ ഐപിസി 294, 323, 324, 506 വകുപ്പുകൾ പ്രകാരം കേസെടുത്തു. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല.

പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റെന്ന് ശിശു ക്ഷേമ സമിതി (സി‍ഡബ്ല്യുസി) പ്രസിഡന്റ് പല്ലവി പോർവാൾ പറഞ്ഞു. തലയിലെ കുറച്ചു മുടിയും നഷ്ടമായിട്ടുണ്ട്. ശരീരത്ത് നഖം കൊണ്ടു മാന്തി മുറിഞ്ഞിട്ടുമുണ്ടെന്ന് പല്ലവി വ്യക്തമാക്കി. ദത്തെടുത്ത സ്ത്രീ അതിക്രൂരമായാണ് കുട്ടിയോടു പെരുമാറിയതെന്നാണ് വ്യക്തമാകുന്നതെന്നും പോക്സോ കുറ്റവും ചുമത്തണമെന്നും ഇവർ കൂട്ടിച്ചേർത്തു.പെൺകുട്ടി ഇപ്പോൾ ചികിത്സയിൽ ആണെന്നും മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *