ആമസോണ്‍ ഇന്ത്യയില്‍ എക്കോ ഉപകരണങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവ്. ഇതില്‍ ഏറ്റവും ചെറുതായ 4499 രൂപയുടെ സ്പീക്കര്‍ 400 രൂപ കുറച്ച് 4099 രൂപക്ക് ഇപ്പോള്‍ വാങ്ങാം. ഇതിലെ രണ്ടാം തലമുറക്കാരനായ വോയ്‌സ് കണ്ട്രോളും ഡോള്‍ബി സൗണ്ടുമുള്ള മോഡല്‍ ഇപ്പോള്‍ 8999 രൂപക്ക് നിങ്ങള്‍ക്ക് ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കും.

ഇപ്പോള്‍ ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കറുകളില്‍ നിന്ന് കടുത്ത മത്സരം നേരിടുകയാണ് ആമസോണ്‍. ഗൂഗിള്‍ ഹോം, ഗൂഗിള്‍ ഹോം മിനി സ്മാര്‍ട്ട് സ്പീക്കര്‍മാര്‍ക്കെതിരെയുളള മത്സരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഈ വില കുറയ്ക്കല്‍. 2018 ആദ്യപാദം ഏറ്റവുമധികം വിറ്റുപോയ സ്മാര്‍ട് സ്പീക്കര്‍ ഗൂഗിള്‍ ഹോം ആണ് എന്നതും ആമസോണിന് വിനയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *