റഫറിമാര്‍ക്കായി വര്‍ക്ക്‌ഷോപ്പ്‌

കോട്ടയം: കേരളാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ മാന്നാനം സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസില്‍ റഫറിമാരുടെ റസിഡന്‍ഷ്യല്‍ വര്‍ക്ക്‌ഷോപ്പ്‌ തുടങ്ങി. ദ്വിദിന ശില്‍പശാലയില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റഫറിമാരും ടേബിള്‍ ഒഫീഷ്യല്‍സും പങ്കെടുക്കുന്നുണ്ട്‌. ബാസ്‌കറ്റ്‌ബോളിന്റെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഫറിമാരെയും ടേബിള്‍ ഓഫീസര്‍മാരെയും വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യാന്തര റഫറിയും റഫറിമാരുടെ കമ്മിഷന്‍ ചെയര്‍മാനുമായ ഫാദര്‍ ഫിലിപ്‌സ് വടക്കേക്കളമാണു വര്‍ക്ക്‌ഷോപ്പ്‌ നയിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *