മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

‘ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങ. എന്റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ച സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചു’ പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലിലെ പ്രതികളിലൊരാളാണ് ഭിഡെ. ഈ സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *