കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാമുകന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത് 18 കാരി ആത്മത്യ ചെയ്തു. പഞ്ചിമബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ സോനാപൂരിലാണ് സംഭവം നടന്നത്. വീട്ടിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നത്.

ആത്മഹത്യയുടെ ദൃശ്യങ്ങള്‍ മുഴുവന്‍ ലൈവ് ആയി സ്ട്രീം ചെയ്തതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ കാമുകനാണ് കണ്ടത് എന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ചെയ്ത ദിവസം കാമുകനെ കാണാന്‍ പെണ്‍കുട്ടി പോയിരുന്നു. കാമുകന്റെ ആവശ്യ പ്രകാരമാണ് കാണാന്‍ പോയത്. എന്നാല്‍ തിരിച്ച് വീട്ടില്‍ എത്തിയ പെണ്‍കുട്ടി ദുഃഖിതയായിരുന്നുവെന്ന് അമ്മ പറഞ്ഞതായും പൊലീസ് പറയുന്നു.

അമ്മ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ അമ്മയും സഹോദരനും ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഒട്ടേറെ തവണ വിളിച്ചിട്ടും പെണ്‍കുട്ടി വാതില്‍ തുറക്കാത്തതിനാല്‍ അമ്മയ്ക്ക് സംശയം തോന്നുകയും വാതില്‍ ചവിട്ടി തുറക്കുകയുമായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *