മലപ്പുറം: പൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യത്തൊഴിലാളിയായ ഹംസയെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം കോഴിക്കോട് ആനക്കാംപൊയില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മുത്തപ്പന്‍പുഴ, തേന്‍പാറ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകീട്ടോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *