സുഹൃത്തിന്റെ മകളോട്‌ ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

വെച്ചൂച്ചിറ: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പതിമൂന്നു വയസുള്ള മകളോട്‌ ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്‌കനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ചേത്തക്കല്‍ വാകമുക്ക്‌ നെടുമണ്ണില്‍ ജെയിംസ്‌ ജോണ്‍(55) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ അതിക്രമം നടന്നത്‌. വീട്ടിനുള്ളില്‍ ഒറ്റയ്‌ക്കായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി വിവരമറിഞ്ഞ പോലീസ്‌ കേസെടുത്തു.

ജില്ലാ പോലീസ്‌ മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം എസ്‌.ഐ. സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.അന്വേഷണ സംഘത്തില്‍ എ.എസ്‌.ഐ സുഭാഷ്‌, എസ്‌.സി.പി.ഒ. ആശാ ഗോപാലകൃഷ്‌ണന്‍, സി.പി.ഒമാരായ മഹേഷ്‌, അന്‍സാരി, അലക്‌സ്‌ എന്നിവരാണുണ്ടായിരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *