ദിലീപ് അരുൺ ഗോപി ചിത്രത്തിൽ സുരേഷ് ഗോപിയും

രാമലീലക്കുശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തെന്നിന്ത്യയിലെ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത്. മൾട്ടി സ്റ്റാർ ചിത്രമായിട്ടായിരിക്കും സിനിമ ഒരുങ്ങുന്നത് എന്ന് അണിയർ പ്രവർത്തകർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ചിങ്ങം ഒന്നിന് ആയിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുവാൻ നിശ്ചയിച്ചിരുന്നത്, എന്നാൽ ആദ്യം തീരുമാനിച്ച താര നിർണയങ്ങളിൽ വന്ന അനിശ്ചിതത്വം പ്രഖ്യാപനം നീട്ടുകയായിരുന്നു.

ദിലീപ് അരുൺ ഗോപി ചിത്രത്തിൽ സുരേഷ് ഗോപിയും

ചിത്രത്തെക്കുറിച്ച് ഇപ്പോൾ വരുന്ന അഭ്യൂഹങ്ങൾ അനുസരിച്ച് ചിത്രത്തിൽ ദിലീപിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി സൂപ്പർ താരം സുരേഷ് ഗോപിയും എത്തുന്നു എന്നാണ് വാർത്തകൾ. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും. ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ദിലീപ് അരുൺ ഗോപി ചിത്രത്തിന് വേണ്ടിയും തിരക്കഥ തയ്യാറാക്കുന്നത്.

നിലവിൽ ദിലീപ് റാഫി ഒരുക്കുന്ന വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. ചിത്രത്തിനുശേഷം പറക്കും പപ്പനിലായിരിക്കും ദിലീപ് ജോയിൻ ചെയ്യുന്നത്. അതിനുശേഷം ഈ വർഷം അവസാനത്തോടെയായിരിക്കും ദിലീപ് അരുൺ ഗോപിചിത്രം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *