ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികൾ 112 ആയി. 126 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,12,736 ഉം രോഗമുക്തരുടെ എണ്ണം 7,99,817 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,280 ആയി. നിലവിൽ 3,639 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 69 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.41 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 32, ജിദ്ദ 18, ദമ്മാം 13, മദീന 7, ത്വാഇഫ്, അൽബാഹ, ഹുഫൂഫ് 4, തബൂക്ക്, അബഹ, മക്ക, ജിസാൻ 3, ജുബൈൽ, ദഹ്റാൻ 2, മറ്റിടങ്ങളിലെല്ലാം കൂടി 14.

Leave a Reply

Your email address will not be published. Required fields are marked *