കൊല്ലം: ശക്തികുളങ്ങരയില്‍ സ്വകാര്യ ആശുപത്രിക്കുപിന്നിലെ റോഡില്‍, കവറിലാക്കി ഉപേക്ഷിച്ചനിലയില്‍ രണ്ടു തലയോട്ടികള്‍ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്.

കവറിനുള്ളിൽ തലയോട്ടികളാണെന്ന് വ്യക്തമായതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടികള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *