പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ ; വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കൊച്ചിയിലെത്തും. വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം. നെടുമ്പാശ്ശേരി അത്താണി മുതൽ കാലടി മറ്റൂർ എം.സി റോഡ് വരെയുളള റോഡിലാണ് ഗതാഗതം സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് നിയന്ത്രണം. കണ്ടെയ്നർ, 

ചരക്ക് വാഹനങ്ങളും ഈ സമയത്ത് അനുവദിക്കില്ല.  ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.

രണ്ടാം തീയതി പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *