മങ്കയത്ത് മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട ആറു വയസുകാരി മരിച്ചു, അമ്മയ്ക്കായി തിരച്ചില്‍

തിരുവനന്തപുരം∙ മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽപെട്ട കുട്ടി മരിച്ചു. ആറു വയസ്സുകാരി നസ്രിയയാണ് മരിച്ചത്. ഒഴുക്കിൽപെട്ട് കാണാതായ നസ്രിയയെ നദിക്കരയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്കൊപ്പമുണ്ടായിരുന്ന ഷാനി എന്ന യുവതിക്കായി തിരച്ചിൽ തുടരുന്നു.

ഞായറാഴ്ച വൈകിട്ടാണ് മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *