ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മായാനദിയിലെ ഏറ്റവും ചര്‍ച്ചയായ ഡയലോഗുകളിലൊന്നാണ് സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ടൊവീനോയുടെ മാത്തന്‍ എന്ന കഥാപാത്രത്തോട് പറയുന്നതാണ് ഈ ഡയലോഗ്.

‘സെക്‌സ് ഈസ് നോട്ട് എ പ്രോമീസ്. ഒരിക്കലും പ്രോമിസ് അല്ല. പക്ഷെ, അതൊരു തിയറിയായിട്ട് പറയാനേ പറ്റു. പ്രാക്ടിക്കലി ഒരു ആണ് പെണ്ണിനോട് അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി ? കലാപമായിരിക്കില്ലേ ? പെണ്ണ് പറഞ്ഞാല്‍ ചിലപ്പോള്‍ കുഴപ്പമില്ലായിരിക്കും. പ്രണയത്തില്‍ പ്രോമിസും കമ്മിറ്റ്‌മെന്റുമൊക്കെ ഇപ്പോഴുമുണ്ട്’ ടൊവീനോ തോമസ് പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോ ഇക്കാര്യം പറഞ്ഞത്.

സിനിമ കാണുന്നവരില്‍ പോലും തന്നെ അറിയാത്തവരുണ്ടെന്നും പലരും തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് എന്ന് നിന്റെ മൊയ്തീന് ശേഷമാണെന്നും ടൊവീനോ പറയുന്നു. ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് താന്‍ സിനിമയില്‍ എത്തിയതെന്നും തനിക്ക് സിനിമയില്‍ ആരെയും പരിചയമുണ്ടായിരുന്നില്ലെന്നും ടൊവീനോ പറഞ്ഞു. തീവണ്ടി, മറഡോണ എന്നിവയാണ് ടൊവീനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *