നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുളള പ്രതികള്‍ നാളെ വിചാരണാക്കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പ്രതികളായ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുളള ഇടതുനേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപ്പത്രം വായിക്കാനാണ് ഇന്ന് കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എ സി.കെ സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍. നേരത്തെ ആറു പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇവര്‍ ആരും ഹാജരായില്ല. കര്‍ശന നിലപാട് സ്വീകരിച്ച കോടതി പ്രതികള്‍ ബുധനാഴ്ച്ച ഹാജരാകാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *