ചെന്നൈ: ഇരുമ്പ് അലമാര മാറ്റുന്നതിനിടെ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്ക്. തമിഴ്നാട് ധര്‍മപുരിയിലാണ് സംഭവം. മാര്‍ക്കറ്റിലെ പച്ചയപ്പന്‍, ഇല്യാസ്, ഗോപി എന്നിവരാണ് മരിച്ചത്.പരിക്കേറ്റ കുമാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

രണ്ടാം നിലയില്‍ നിന്നും ഇരുമ്പ് അലമാര മാറ്റുന്നതിനിടെ വൈദ്യുതലൈനില്‍ തട്ടിയാണ് അപകടം. ധര്‍മപുരി മുനിസിപ്പാലിറ്റി ഓഫീസിന് എതിര്‍വശത്തുള്ള പാച്ചിയപ്പന്‍ എന്നയാളുടെ വീടിൻ്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന ഇല്യാസ് വീട് ഒഴിയുന്നതിനിടയ്ക്കാണ് അപകടം നടന്നത്. വൈദ്യുതാഘാതമേറ്റ ഇല്യാസും ഗോപിയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വീടുടമസ്ഥൻ പച്ചയപ്പന്‍ ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *