തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന്‍ നല്‍കിയേക്കും.

ഇതിനിടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സുദേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. കുടുംബ പൊലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ട്. പൊലീസുകാരെ സുദേഷ് കുമാര്‍ നിരന്തരം അസഭ്യം പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *