പൂച്ചയുടെ കടിയേറ്റു കുത്തിവെയ്‌പ്പെടുക്കാൻ  ആശുപത്രിയിൽ എത്തിയ യുവതിയെ നായ കടിച്ചു

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റു കുത്തിവയ്പ്പെടുക്കാൻ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിയിൽ വച്ച് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്.

വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *