തിരുവനന്തപുരത്ത് പൊതുദര്‍ശനമില്ല, കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും; സംസ്‌കാരം തിങ്കളാഴ്ച

അന്തരിച്ച സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശേരിയില്‍ നടക്കും. നാളെ ഉച്ച് മൂന്ന് മണിയോടെ തലശേരിയിലെത്തിക്കുന്ന മൃതദേഹം അവിടെ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി തന്നെ തലശേരിക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 8.40 ഓട് കൂടെയാണ് അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികല്‍സിയിലായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. 2006 -2001 കാലത്ത് സംസ്ഥാന ആഭ്യന്തര – ടൂറിസം മന്ത്രിയായിരുന്നു.

മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചു. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. പിണറായി വിജയന്‍കഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുള്ള ഏറ്റവും  പ്രമുഖനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *