കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ച് കെ.കെ രമ എംഎൽഎ

വിട പറഞ്ഞ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരം കാണാൻ ആർ.എം.പി നേതാവും എം.എൽ.എയുമായ കെ.കെ രമ തലശേരിയിലെത്തി.

മുൻമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സിപിഐഎം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നേരിട്ടെത്തിയാണ് കോടിയേരിക്ക് റീത്ത് സമർപ്പിച്ചത്.

കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് യാത്ര പറഞ്ഞ ശേഷമാണ് കെ. സുധാകരൻ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *