സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു. ചടയമംഗലത്താണ് ദാരുണ സംഭവം. കൊല്ലം കണ്ണംകോട് സ്വദേശി താഹ (48)യാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശികളായ രാജീവ്, ഷിജു, പ്രദീപ്‌ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വൈകീട്ട് ആറരയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതാണ് താഹ. അതിനിടയിൽ താഹയുടെ തലയ്ക്ക് അടിയേറ്റെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഉടനെ കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജീവിൻറെ പിതാവിനെ ഷിജു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മരിച്ച താഹയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

man-who-went-to-solve-friends-fight-died-kollamnews

Leave a Reply

Your email address will not be published. Required fields are marked *