ഇടുക്കി |  മറയൂരില്‍ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് ആണ് കൊല്ലപ്പെട്ടത്.ഇയാളെ കൊലപ്പെടുത്തിയ ബന്ധു സുരേഷ് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രമേശും സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുരേഷിനായി വനമേഖലയിലടക്കം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്. സുരേഷ്, കൈയില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലക്കടിയ്ക്കുകയും അടിയേറ്റ് നിലത്തുവീണ രമേശിന്റെ വായില്‍ കമ്പി കുത്തി കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *