മലപ്പുറം: കുറ്റിപ്പുറത്ത് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങൾ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ അസ്ല, സയ്യിദ് അഫ്‌ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *