ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഏഴു പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നും എന്നാല്‍ അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. അമ്പത് അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *