കാരക്കാസ്: വെനസ്വേലയില്‍ നൈറ്റ് ക്ലബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 17 പേര്‍ മരിച്ചു. ഇതില്‍ ഏട്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. എല്‍ പരൈസോയിലെ ലോസ് കൊട്ടോറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. ക്ലബിലെത്തിയ ഒരാള്‍ കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു.

സ്‌കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. ക്ലബിലുണ്ടായ കലഹത്തിനിടെ കണ്ണീര്‍ വാതക കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു അഞ്ഞൂറോളം ആളുകള്‍ പുറത്തേക്ക് ഓടിയതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *